ഭിന്നശേഷിക്കാരിയെ കടത്തിയ കേസില്‍ പിടിയില്‍

കൊട്ടിയം: ഭിന്നശേഷിക്കാരിയെ വീടി​െന്‍റ രണ്ടാം നിലയില്‍നിന്ന്​ കടത്തിക്കൊണ്ടുപോയ കേസില്‍ 42 കാരനായ തൊടുപുഴ സ്വദേശിയെ പിടികൂടി.

തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കല്‍ റഷീദിനെയാണ് (42) കൊട്ടിയം പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. മൂവാറ്റുപുഴ നിര്‍മല കോളജിനടുത്തുള്ള വീട്ടില്‍നിന്നാണ്​ യുവതിയെയടക്കം പിടികൂടിയത്. കൊല്ലത്ത് കോടതിയില്‍ ഹാജരാക്കിയശേഷം യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നെന്ന്​ പൊലീസ്​ പറയുന്നു.

വ്യാഴാഴ്ച പുലര്‍ച്ച വീടി​െന്‍റ മുകള്‍നിലയില്‍ കയറിയശേഷം യുവതിയെ എടുത്ത് താഴെയെത്തിച്ച്‌ ബൈക്കില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പിറ്റേന്നാണ്​ യുവതിയെ കാണാതായവിവരം അറിയുന്നത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *