സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച​പ്പോ​ള്‍ പ​വ​ന് 1,200 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 150 രൂ​പ​യു​ടെ​യും ഇ​ടി​വു​ണ്ടാ​യി. ഇ​തോ​ടെ പ​വ​ന് 37,680 രൂ​പ​യും ഗ്രാ​മി​ന് 4,710 രൂ​പ​യു​മാ​യി. ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 480 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വ​ലി​യ വി​ല​യി​ടി​വു​ണ്ടാ​യ​ത്.

ര​ണ്ട് മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വാ​ണി​ത്. അ​മേ​രി​ക്ക​യി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പ​രാ​ജ​യ​വും കോ​വി​ഡ് വാ​ക്സി​ന്‍ അ​ടു​ത്ത വ​ര്‍​ഷ​മാ​ദ്യം വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​മാ​ണ് വ​ലി​യ വി​ല​യി​ടി​വി​ന് കാ​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *