തിരുവല്ല: ആംബുലന്‍സ് ഡ്രൈവറായ കുറ്റപ്പുഴ മഞ്ഞാടി കാക്കതുരുത്ത് വീട്ടില്‍ രാജപ്പനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍.
ഒന്നാം പ്രതി കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ വീട്ടില്‍ പ്രവീണ്‍ എന്ന ബസലേല്‍ മാത്യു (32), രണ്ടാംപ്രതി കടമാന്‍കുളം കല്ലിക്കുഴിയില്‍ വീട്ടില്‍ കാര്‍ത്തി ശക്തി എന്ന പ്രവീണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 15ന് രാത്രി 12 മണിയോടെ തിരുവല്ല ആമല്ലൂരിന് സമീപമാണ് സംഭവം. രാജപ്പന് ഓടിച്ചിരുന്ന ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ഇരുമ്ബ് പൈപ്പ് ഉള്‍പ്പെടെ ആയുധങ്ങള്‍ ഉപയോഗിച്ച് അഞ്ചംഗസംഘം മാരകമായി ആക്രമിക്കുകയായിരുന്നു.
തലക്കും കൈകാലുകള്ക്കുമടക്കം ഗുരുതര പരിക്കേറ്റ രാജപ്പന് ഒരുമാസത്തോളം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവം നടന്ന് അടുത്തദിവസം ഒരു പ്രതി പിടിയിലായിരുന്നു. മറ്റ് രണ്ടുപേരെ രണ്ടാഴ്ച മുമ്ബ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതിയായ ബസലേല്‍ മാത്യു തിരുവല്ല, കീഴ്വായ്പൂര്, വെച്ചൂച്ചിറ, ഏറ്റുമാനൂര്‍, നൂറനാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനിലുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളിലും മല്ലപ്പള്ളി എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ടി. രാജപ്പെന്റ നിര്‍ദേശാനുസരണം സി.ഐ പി.എസ്. വിനോദിെന്റ നേതൃത്വത്തില്‍ എസ്.ഐമാരായ എ. അനീസ്, ആദര്‍ശ്, എ.എസ്.ഐ കെ.എന്‍. അനില്‍, സി.പി.ഒമാരായ എം.എസ്. മനോജ്കുമാര്‍, വി.എസ്. വിഷ്ണുദേവ്, രഞ്ജിത് രമണന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
