ബിജെപി കേരളത്തിലും അധികാരം തുടരും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും. കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം. അതിനുവേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണം. അദ്ദേഹത്തിന്റെ ജീവന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ വേണം. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഎം. പൊലീസും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *