‘ബിഹാറില്‍ പിന്നാക്ക വോട്ടുകള്‍ ഭിന്നിച്ചു; വരും കാലം ബിജെപിക്ക് സുഖകരമാകില്ല’: പി. കെ കുഞ്ഞാലിക്കുട്ടി

ബിഹാറില്‍ പിന്നാക്ക വോട്ടുകള്‍ ഭിന്നിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. മഹാസഖ്യത്തിന് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ വന്നില്ല. വരാന്‍ പോകുന്ന കാലം ബി.ജെ.പിക്ക് സുഖകരമല്ലെന്ന് ഫലം തെളിയിക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവന ശരിയായില്ല. കെ. എം. ഷാജി എംഎല്‍എയ്‌ക്കെതിരായ വിജിലന്‍സ് കേസ് വേട്ടയാടലിന് ഉദാഹരണമാണ്. സര്‍ക്കര്‍ ഭരണ സംവിധാനം ദുര്‍വിനിയോഗം ചെയ്യുകയാണ്. സാക്ഷികളുടെ മൊഴി പോലും രേഖപ്പെടുത്താതെയുള്ള എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെഅറസ്റ്റും രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാനുള്ള ശ്രമങ്ങളുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *