പെരുമ്ബാവൂര്‍: എറണാകുളം പെരുമ്ബാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പെരുമ്ബാവൂര്‍ പാലക്കാട്ട് താഴത്താണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
ആദില്‍ ഷാ എന്ന ആള്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഗുരുതരമായി പരുക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് നെഞ്ചില്‍ ആണ് വെടിയേറ്റിരിക്കുന്നത്.
തണ്ടേക്കാട് സ്വദേശി നിസാര്‍ ആണ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. നിസാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
