കോ​ടി​യേ​രി താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റി​നി​ല്‍​ക്കു​ക​യ​ല്ല വേ​ണ്ട​ത്; രാ​ജി​വയ്​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റി​നി​ല്‍​ക്കു​ക​യ​ല്ല വേ​ണ്ട​ത്, രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു.

അ​വ​സാ​നം വ​രെ പി​ടി​ച്ചു​നി​ല്‍​ക്കാ​നു​ള്ള ശ്ര​മം കോ​ടി​യേ​രി ന​ട​ത്തു​ക​യു​ണ്ടാ​യി. കോ​ടി​യേ​രി​യെ സം​ര​ക്ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മു​ണ്ടാ​യി​രു​ന്നു. പാ​ര്‍​ട്ടി​യു​ടെ കേ​ന്ദ്ര ക​മ്മ​റ്റി യോ​ഗം വി​ളി​ച്ച​പ്പോ​ഴും ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം എ​റ്റെ​ടു​ത്ത് രാ​ജി​വ​യ്ക്കാ​ന്‍ കോ​ടി​യേ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. അ​വ​സാ​ന​നി​മി​ഷം വ​രെ എ​ങ്ങ​നെ​യെ​ങ്കി​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​നു​ള്ള ശ്ര​മ​മാ​ണ് കോ​ടി​യേ​രി ന​ട​ത്തി​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *