തിരുവനന്തപുരം: ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിന് വേണ്ടി തരംതാണുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ബോധപൂര്‍വം വിവാദമുണ്ടാക്കി. സ്വര്‍ണക്കടത്ത് വിവാദത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്വേണ്ടിയാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതി കണ്ടെത്തുമെന്നായപ്പോളാണ് തോമസ് ഐസക് ചന്ദ്രഹാസം ഇളക്കുന്നത്. പൊതുജന ശ്രദ്ധ തിരിക്കാന്‍ കപട നാടകം നടത്തുകയാണ്. അഴിയെണ്ണേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു. കരട് റിപ്പോര്‍ട്ട് പുറത്തുപറയാന്‍ ധനമന്ത്രിക്ക് അവകാശമില്ല. അഴിമതിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഐസക് പാവയാകുന്നുവെന്നും കിഫ്ബിയില്‍ നടക്കുന്ന കൊള്ള പിടികൂടുമെന്ന് ധനമന്ത്രിക്ക് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസ്കിന്റെ ലക്ഷ്യം താനല്ല. പിണറായി വിജയനാണ്. അതിനാലാണ് ലാവ്ലിന് വിഷയം വീണ്ടും കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
