‘ഇന്ത്യ എന്നും പ്രിയപ്പെട്ടത്’; രാമായണവും മഹാഭാരതവും കേട്ടാണ് വളര്‍ന്നതെന്ന് ബരാക് ഒബാമ

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ആത്മബന്ധം തുറന്നുകാട്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയ്ക്ക് എന്നും തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്ന് ഒബാമ പറഞ്ഞു. ഓര്‍മ്മക്കുറിപ്പുകള്‍ വിവരിക്കുന്ന ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഒബാമ ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച്‌ വിവരിച്ചത്.

ബാല്യകാലത്ത് ഏതാനും വര്‍ഷങ്ങള്‍ ഇന്തോനേഷ്യയില്‍ ചെലവഴിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോഴാണ് ഒബാമ ഇന്ത്യയുമായുള്ള ആത്മബന്ധം വിശദീകരിച്ചത്. ഇന്ത്യയുടെ ഇതിഹാസകാവ്യങ്ങളായ മഹാഭാരതവും രാമായണവും കേട്ടാണ് താന്‍ വളര്‍ന്നത്. കിഴക്കന്‍ മേഖലയിലെ മതങ്ങളെക്കുറിച്ച്‌ അറിയാന്‍ എപ്പോഴും താത്പ്പര്യപ്പെട്ടിരുന്നെന്നും ഇന്ത്യക്കാരായ ചില സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ബോളീവുഡ് ചിത്രങ്ങള്‍ താന്‍ കാണാറുണ്ടായിരുന്നെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

2010ല്‍ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ലോക ജനസംഖ്യയില്‍ ആറിലൊന്നും ഇന്ത്യയിലാണ്. രണ്ടായിരത്തിലധികം വംശങ്ങളുള്ള രാജ്യമായ ഇന്ത്യയില്‍ 700ലധികം ഭാഷകള്‍ പ്രചാരത്തിലുണ്ടെന്നും ഒബാമ പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള പ്രിയവും തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഒബാമ പങ്കുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *