ബിഹാറില്‍ 20കാരിയെ തീകൊളുത്തിയ സംഭവം മറച്ചുവെച്ചു; രാഹുല്‍

ന്യൂഡല്‍ഹി: ബിഹാറിലെ വൈശാലിയില്‍ ​20കാരിയെ തീകൊളുത്തി ​െകാലപ്പെടുത്തിയ സംഭവത്തില്‍ നിതീഷ്​ കുമാര്‍ സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വിവരം തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഭരണകൂടം മൂടിവെച്ചതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ആരുടെ കുറ്റകൃത്യമാണ്​ കൂടുതല്‍ അപകടകരമെന്നും മനുഷ്യത്വ രഹിതമായ പ്രവൃത്തി ചെയ്​ത​വരോ അതോ തെരഞ്ഞെടുപ്പ്​ വിജയത്തിനായി ക്രൂര കുറ്റകൃത്യം മറച്ചുവെച്ചവരോ എന്ന്​ രാഹുല്‍ ചോദിച്ചു. ​ചൊവ്വാഴ്​ച രാവിലെ ട്വിറ്ററിലൂടെയായിരുന്നു ​അദ്ദേഹത്തി​െന്‍റ പ്രതികരണം.

ഒക്​ടോബര്‍ 30ന്​ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി 15 ദിവസത്തെ ആശുപ​ത്രി വാസത്തിനുശേഷം നവംബര്‍ 15ന്​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോ​ട്ടെടുപ്പ്​ ദിവസങ്ങളായതിനാല്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട വിവരം പൊലീസോ ഭരണകൂടമോ പുറത്തുവിട്ടിരുന്നില്ല. ഇത്​ സംസ്​ഥാനത്ത്​ വന്‍ പ്രതിഷേധത്തിനും ഇടയാക്കി.

വൈശാലിയിലെ ഹാജിപുരിലാണ് സംഭവം. 20 കാരിയായ മുസ്​ലിം പെണ്‍കുട്ടിയെ ഹാജിപുരില്‍തന്നെയുളള പുരുഷന്‍മാര്‍ ​ചേര്‍ന്ന്​ അതിക്രമിക്കുകയായിരുന്നു. അതിക്രമം പെണ്‍കുട്ടി ചെറുത്തതോടെ പ്രതികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത്​ മണ്ണെണ്ണ ഒഴിച്ചശേഷം തീകൊളുത്തി. ഉടന്‍തന്നെ പെണ്‍കുട്ടിയെ ഹാജിപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച്‌​ പെണ്‍കുട്ടി​യുടെ മൊഴി അന്നുതന്നെ പൊലീസ്​ രേഖപ്പെടുത്തിയിരുന്നു. ഗ്രാമവാസികളിലൊരാള്‍ തന്നെയായ ചന്ദന്‍ എന്നയാളും സുഹൃത്തുക്കളും ചേര്‍ന്നാണ്​ തന്നെ ആക്രമിച്ചതെന്ന്​ പെണ്‍കുട്ടി മൊഴി നല്‍കി.

പിറ്റേദിവസം പെണ്‍കുട്ടിയെ വിദഗ്​ധ ചികിത്സക്കായി പട്​ന മെഡിക്കല്‍ കോളജിലേക്ക്​ മാറ്റി. അവിടെവെച്ച്‌​ വീണ്ടും മൊഴി രേഖ​െപ്പടുത്തുകയും ഇത്​ വിഡിയോ എടുക്കുകയും ചെയ്​തിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പിന്നീട്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഡിയോ വൈറലായതോടെ പൊലീസ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ ആശുപത്രിയി​ലെത്തുകയും പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും ചെയ്​തിരുന്നു. രണ്ടുദിവസത്തിനുശേഷം എഫ്​.ഐ.ആര്‍ രേഖപ്പെടുത്തുകയും ചെയ്​തു. രണ്ടാഴ്​ചക്ക്​ ശേഷം നവംബര്‍ 15ന്​ പെണ്‍കുട്ടി മരിച്ചു.

പെണ്‍കുട്ടിയുടെ മരണത്തോടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തുകയും ​പ്രതികളെ പിടികൂടുന്നതുവരെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കില്ലെന്ന്​ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്​ പ്രതികളെ ഉടന്‍ പിടികൂടുമെന്ന്​ പൊലീസ്​ നല്‍കിയ ഉറപ്പില്‍ മൃതദേഹം സംസ്​കരിച്ചു. മുഖ്യപ്രതിയായ ചന്ദനെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. രണ്ടുപേര്‍ക്കായി ലുക്ക്​ ഔട്ട്​ നോട്ടീസും പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *