വൈദ്യുതി മന്ത്രി എം. എം. മണിയുടെ മകള്‍ ജനവിധി തേടും

ഇടുക്കി: വൈദ്യുതി മന്ത്രി എം. എം. മണിയുടെ മകള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മൂത്തമകള്‍ സതി കുഞ്ഞുമോനാണ് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത്. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായിരുന്നു.

വീട് ഉള്‍പ്പെടുന്ന എന്‍.ആര്‍. സിറ്റി അഞ്ചാം വാര്‍ഡില്‍ നിന്നാണ് രണ്ടുപ്രാവശ്യവും വിജയിച്ചത്. സി.പി.എം. ജില്ലാകമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് ഭര്‍ത്താവ്. മന്ത്രി മണിയുടെ ഇളയമകള്‍ സുമാ സുരേന്ദ്രന്‍ രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *