കൊളത്തൂര്‍: വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവിനെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാട് തോട്ടത്തൊടി ഫൈസലാണ് (31) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് നാല് വിദ്യാര്‍ഥിനികള്‍ കോളജിലേക്ക് പരീക്ഷക്കായി നടന്നുപോകുമ്ബോള്‍ വിജനമായസ്ഥലത്ത് ഇരുചക്രവാഹനത്തിലിരുന്ന് സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസ് വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പ്രതിയെ കുട്ടികള്‍ തിരിച്ചറിഞ്ഞു.
ഇയാള്‍ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
