കല്‍പ്പറ്റ : വയനാട്ടില്‍ വൃദ്ധദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ജീവനൊടുക്കിയത് . വീടിന്റെ മുന്‍ഭാഗത്തായാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവര്‍ക്ക് മൂന്നു പെണ്മക്കളാണുള്ളത് അതില്‍ രണ്ടുപേര്‍ വിവാഹിതരും ഒരാള്‍ അവിവാഹിതയുമാണ് . അവിവാഹിതയായ ഈ മകളോടൊപ്പമാണ് കരുണാകരനും സുമതിയും താമസിച്ചു വന്നിരുന്നത്.
