പോലീസ് നിയമ ഭേദഗതി: ബിജെപി ഹൈക്കോടതിയിലേക്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി ബിജെപി. നിയമ ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച്‌ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പായ 118-എ ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.

വിഷയത്തില്‍ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ വിവാദ ഭാഗങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നാണ് സൂചന. നിയമ ഭേദഗതിക്കെതിരെ സിപിഎമ്മിലും പൊലീസിലും എതിര്‍പ്പ് ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *