ജി20 ​ദ്വി​ദി​ന ഉ​ച്ച​കോ​ടി​ക്ക്​ സ​മാ​പ​നം: ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ന്‍ പ​ദ്ധ​തി നി​ര്‍​ദേ​ശി​ച്ച്‌​ സ​ല്‍​മാ​ന്‍ രാ​ജാ​വ്​

റിയാദ്​: പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ളും നേ​രി​ടാ​ന്‍ പ​ദ്ധ​തി നി​ര്‍​ദേ​ശി​ച്ച്‌​ ജി20 ​ദ്വി​ദി​ന ഉ​ച്ച​കോ​ടി​യി​ല്‍ സ​ല്‍​മാ​ന്‍ രാ​ജാ​വ്.മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നും കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​നും ഉൗ​ര്‍​ജ സ്രോ​ത​സ്സു​ക​ള്‍ വൃ​ത്തി​യും സു​സ്ഥി​ര​വു​മാ​ക്കി സൂ​ക്ഷി​ക്കാ​നും ഉൗ​ര്‍​ജ വി​പ​ണി​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ര്‍​ധി​പ്പി​ക്കാ​നും ‘പ​രി​വ​ര്‍​ത്തി​ത കാ​ര്‍​ബ​ണ്‍ അ​ധി​ഷ്​​ഠി​ത സ​മ്ബ​ദ്​ വ്യ​വ​സ്ഥ’ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യ സൗ​ദി ഭ​ര​ണാ​ധി​കാ​രി വ്യ​ക്ത​മാ​ക്കി.​ ഉ​ച്ച​കോ​ടി​യു​ടെ ര​ണ്ടാം​ദി​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്ത്​ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ജാ​വ്.​

പു​റ​ന്ത​ള്ളു​ന്ന കാ​ര്‍​ബ​ണി​െന്‍റ ദൂ​ഷ്യം കു​റ​ച്ച്‌​ മ​റ്റൊ​രു അ​സം​സ്​​കൃ​ത വ​സ്​​തു​വാ​ക്കി പ​രി​വ​ര്‍​ത്തി​പ്പി​ക്കു​ന്ന സ​മ്ബ​ദ്​ വ്യ​വ​സ്ഥ​യെ കു​റി​ച്ചാ​ണ്​​ വി​ശ​ദീ​ക​രി​ച്ച​ത്​. പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ല്‍​നി​ന്ന്​ ക​ര​ക​യ​റു​േ​മ്ബാ​ള്‍ മ​നു​ഷ്യ ശാ​ക്തീ​ക​ര​ണ​ത്തി​ലൂ​ടെ സ​മ​ഗ്ര​വും സ​ന്തു​ലി​ത​വും സു​സ്ഥി​ര​വും ശ​ക്ത​വു​മാ​യ സ​മ്ബ​ദ് ​വ്യ​വ​സ്ഥ ഉ​റ​പ്പാ​ക്കാ​ന്‍ വേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. 21ാം നൂ​റ്റാ​ണ്ടി​െന്‍റ അ​വ​സ​ര​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്ത​ണം. ഭൂ​മി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത്​ വ​ള​രെ പ്ര​ധാ​ന​മാ​ണ്.

സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യി​ല്‍ പു​റ​ന്ത​ള്ളു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​െന്‍റ ദൂ​ഷ്യം മ​ന​സ്സി​ലാ​ക്കി അ​തി​നെ നേ​രി​ടാ​നാ​വ​ണം. കാ​ലാ​വ​സ്ഥ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. ഇ​തി​ന്​​ സു​സ്ഥി​ര​വും ചെ​ല​വ്​ കു​റ​ഞ്ഞ​തു​മാ​യ മാ​ര്‍​ഗം അ​വ​ലം​ബി​ക്ക​ണം. ഇൗ ​കാ​ഴ്​​ച​പ്പാ​ടി​ലൂ​ന്നി​യാ​ണ്​ സൗ​ദി അ​റേ​ബ്യ പ​രി​വ​ര്‍​ത്തി​ത കാ​ര്‍​ബ​ണ്‍ അ​ധി​ഷ്​​ഠി​ത സ​മ്ബ​ദ്​ വ്യ​വ​സ്ഥ​യു​ടെ ച​ട്ട​ക്കൂ​ടി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും സ​ല്‍​മാ​ന്‍ രാ​ജാ​വ്​ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​ന്​ ത​ങ്ങ​ളോ​ടൊ​പ്പം കൈ​കോ​ര്‍​ക്കാ​ന്‍ മ​റ്റു​ രാ​ജ്യ​ങ്ങ​ളെ ക്ഷ​ണി​ക്കു​ക​യാ​ണെ​ന്നും രാ​ജാ​വ്​ പ​റ​ഞ്ഞു. കാ​ര്‍​ബ​ണ്‍ വി​കി​ര​ണം കു​റ​ച്ചു​ള്ള ഉൗ​ര്‍​ജ പ​ര്യാ​പ്‌​ത​ത​ക്ക്​ വേ​ണ്ടി 2012ല്‍ ​ദേ​ശീ​യ പ​ദ്ധ​തി സൗ​ദി അ​റേ​ബ്യ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ര്‍​ബ​ണ്‍ പി​ടി​ച്ചെ​ടു​ക്കാ​നും അ​ത്​ വി​ല​യു​ള്ള അ​സം​സ്​​കൃ​ത വ​സ്​​തു​വാ​ക്കി മാ​റ്റാ​നും സൗ​ദി​ക്ക്​​ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളു​ണ്ട്.

കാ​ര്‍​ബ​ണ്‍​ഡൈ ഒാ​ക്​​സൈ​ഡ്​ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​രം​ഭം സൗ​ദി​യി​ലു​ണ്ട്. പ്ര​തി​വ​ര്‍​ഷം അ​ഞ്ച്​ ല​ക്ഷം ട​ണ്‍ ​എ​ന്ന തോ​തി​ല്‍ ഉ​ല്‍​പാ​ദ​ന ശേ​ഷി​യു​ള്ള സ്ഥാ​പ​നം ‘സാ​ബി​ക്​’ ആ​ണ്​ ആ​രം​ഭി​ച്ച​ത്.

പ്ര​തി​വ​ര്‍​ഷം വ്യ​വ​സാ​യ പ​ദ്ധ​തി​ക​ള്‍ പു​റ​ന്ത​ള്ളു​ന്ന എ​ട്ട്​ ല​ക്ഷം ട​ണ്‍ കാ​ര്‍​ബ​ണ്‍​ഡൈ ഒാ​ക്​​സൈ​ഡ്​ എ​ണ്ണ ഉ​ല്‍​പ​ന്ന​മാ​ക്കി മാ​റ്റു​ന്ന പ​ദ്ധ​തി സൗ​ദി ആ​രാം​കോ​ക്ക്​ കീ​ഴി​ലു​ണ്ട്. നി​യോ​മി​ല്‍ ഏ​റ്റ​വും വ​ലി​യ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ​ദ്ധ​തി വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ല്‍​മാ​ന്‍ രാ​ജാ​വ്​ പ​റ​ഞ്ഞു. പ്ര​കൃ​തി​യി​ലെ കാ​ര്‍​ബ​ണ്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​​ന്​ രാ​ജ്യ​ത്തി​ന്​ പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്നു. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി 2040 ആ​കു​േ​മ്ബാ​ഴേ​ക്കും പ​രി​സ്ഥി​തി നാ​ശം നേ​രി​ടു​ന്ന ഒ​രു ശ​ത​കോ​ടി ഹെ​ക്​​ട​ര്‍ ഭൂ​മി​യെ വീ​ണ്ടെ​ടു​ക്കാ​ന്‍ ഇൗ ​പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യും.

2030ഒാ​ടെ രാ​ജ്യ​ത്ത്​ വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉൗ​ര്‍​ജ​സ്രോ​ത​സ്സു​ക​ളി​ല്‍ 50 ശ​ത​മാ​ന​വും കാ​റ്റും സൗ​രോ​ര്‍​ജ​വു​മാ​യി മാ​റും. ഇൗ ​വി​ഷ​യ​ത്തി​ല്‍ ഒാ​രോ അ​തി​ഥി​ക​ളു​ടെ​യും​ സം​രം​ഭ​ങ്ങ​ളെ​യും ല​ക്ഷ്യ​ങ്ങ​ളെ​യും കു​റി​ച്ച്‌​ കേ​ള്‍​ക്കാ​ന്‍ അ​തി​യാ​യ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്ന്​​ പ​റ​ഞ്ഞാ​ണ്​ സ​ല്‍​മാ​ന്‍ രാ​ജാ​വ്​ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *