സി എം രവീന്ദ്രന്‍റെ ആശുപത്രിവാസം സംശയകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സി എം രവീന്ദ്രന്‍റെ ആശുപത്രിവാസം സംശയകരമെന്ന് വെളിപ്പെടുത്തി മുല്ലപ്പള്ളി.മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയാണ് സി എം രവീന്ദ്രന്‍ .

അന്വേഷണത്തില്‍ രക്ഷപെടാനുള്ള തന്ത്രമാണിതെന്ന് മുല്ലപ്പള്ളി വ്യക്‌തമാക്കി . .രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രിയും കുടുംബവും ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഇയാളുടെ രോഗാവസ്ഥയെ പറ്റി വിദഗ്ധ അരോഗ്യ സംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *