വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം: കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ഹസന്‍

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നതെന്നാണ് ഹസന്‍ അഭിപ്രായപ്പെട്ടത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നും കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കുന്നത് കെപിസിസി അധ്യക്ഷനാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞതിന് പിന്നാലെയാണ് ഹസന്‍റെ പ്രതികരണം. മുന്നണിക്ക് പുറത്ത് ആരുമായും യുഡിഎഫ് രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *