ഉ​ന്ന​ത​നാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കണം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ബ​ന്ധ​മു​ള്ള ഉ​ന്ന​ത​നാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​നു പോ​ലും റി​വേ​ഴ്സ് ഹ​വാ​ല​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും ചെന്നിത്തല ആ​രോ​പി​ച്ചു.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​നു പോ​ലും റി​വേ​ഴ്സ് ഹ​വാ​ല​യി​ല്‍ പ​ങ്കു​ണ്ട്. കോ​ട​തി​ക്ക് ഞെ​ട്ട​ലു​ണ്ടാ​ക്കി​യ എ​ന്തു മൊ​ഴി​യാ​ണു മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കോ​ട​തി​ക്കു കൊ​ടു​ത്ത​ത്. കോ​ട​തി ഞെ​ട്ടി​യെ​ങ്കി​ല്‍ കേ​ര​ളം ബോ​ധം​കെടുമെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണു സി​പി​എം. പ​രാ​ജ​യം ഉ​റ​പ്പാ​യ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഇ​റ​ങ്ങാ​ത്ത​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യാ​ഘ​വ​ന് ആ​ര്‍​എ​സ്‌എ​സി​ന്‍റെ ഭാ​ഷ​യാ​ണ്. നാ​ട്ടി​ല്‍ വ​ര്‍​ഗീ​യ​ത ഇ​ള​ക്കി​വി​ടാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തൊ​ക്കെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *