ജിദ്ദ: മസ്ജിദുല്‍ ഹറാമില്‍ അണുമുക്തമാക്കല്‍ പ്രവൃത്തികള്‍ക്കായി നൂതനമായ 20 ഉപകരണങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. ബയോകെയര്‍ റാഡ് എ മോഡല്‍ എന്ന പേരിലുള്ള ഉന്നത പ്രവര്‍ത്തന ശേഷിയുള്ള ഉപകരണമാണ് ഇരുഹറം കാര്യാലയം പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സ്പ്രേ ചെയ്യാനും അണുവ്യാപനം തടയാനും സഹായിക്കുന്നതാണിത്.
ഉയര്‍ന്ന വേഗതയില്‍ ഒരേസമയം അന്തരീക്ഷവും തറയും അണുമുക്തമാക്കാന്‍ സാധിക്കും. ഇങ്ങനെ സ്പ്രേ ചെയ്യുന്ന അണുനാശിനിയുടെ കണികകള്‍ രണ്ടു മണിക്കൂറോളം വായുവില്‍ തങ്ങിനില്ക്കും. വരണ്ട നിരാവി ഉപയോഗിക്കുന്നതിനാല്‍ തറകളില്‍ എന്തെങ്കിലും അടയാളമോ തീര്‍ഥാടകര്‍ക്ക് പ്രയാസമോ ഉണ്ടാക്കില്ല. ചക്രങ്ങളില്‍ സ്ഥാപിച്ചതിനാല്‍ ആവശ്യാനുസാരണം എല്ലാ സ്ഥലങ്ങളിലേക്കും മാറ്റി സ്ഥാപിക്കാനാകും. വിഷന്‍ 2030ന് അനുസൃതമായി ഇരുഹറമുകളിലും സുരക്ഷിതവും കാര്യക്ഷമമായതും നൂതനവുമായ സാേങ്കതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിെന്റ ഭാഗമായാണ് ഇത്രയും ഉപകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധിക്കാന്‍ നേരത്തേ ഇരുഹറമുകളിലും നൂതനമായ ഉപകരണങ്ങള്‍ ഒരുക്കിയിരുന്നു.
