തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഒരിക്കല്‍പോലും വിദേശയാത്ര നടത്തുകയോ വിദേശത്തു കണ്ടുമുട്ടുകയോ ചെയ്തിട്ടില്ലെന്ന അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം ദുര്‍ബലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്പീക്കറുടെ കുറ്റബോധം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാണ്. മോശകരമായ വാര്‍ത്തയാണ് സ്പീക്കറെ സംബന്ധിച്ച് പുറത്തുവരുന്നത്. സത്യം പുറത്തുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച സ്പീക്കര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ അത് ഉണ്ടായില്ല. പത്രസമ്മേളനം നടത്താതിരുന്നത് അദ്ദേഹത്തിന്റെ കുറ്റബോധം വ്യക്തമാക്കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
