ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ് . തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്‌ക്ക് മുകളിലായി.തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയാണ്.

ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ 90രൂപ രണ്ട് പൈസയാണ് പെട്രോള്‍ വില. ഡീസല്‍ 84 രൂപ 28 പൈസ.കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 39 പൈസയും ഡീസല്‍ വില 82രൂപ 26 പൈസയുമായി.

കോഴിക്കോട് 88 രൂപ 60 പൈസ, ഡീസല്‍ 82 രൂപ 97 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *