താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരുമാസം നിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ലക്കിടി വരെ ചെയിന്‍ സര്‍വീസുകള്‍ മാത്രമേ പകല്‍ സമയങ്ങളില്‍ ഉണ്ടാകൂ.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ലക്കിടി വരെയും ലക്കിടിയില്‍ നിന്ന് തിരിച്ചും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടാവും. ലക്കിടിയില്‍ നിന്നും അടിവാരം വരെ കെഎസ്‌ആര്‍ടിസിയുടെ മിനി ബസ് ചെയിന്‍ സര്‍വിസുകള്‍ ഉണ്ടാകുന്നതാണ്. അടിവാരത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്കും ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. യാത്രക്കാര്‍ സഹകരിക്കണമെന്ന് പൊതുമരാമത്ത് വിഭാഗം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *