വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ചത് നിരവധി തവണ; 19കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച 19-കാരന്‍ അറസ്റ്റില്‍. വര്‍ക്കല തേക്കുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സജാര്‍ (19) നെയാണ് അറസ്റ്റു ചെയ്തത്.

ഫെബ്രുവരി 12 ന് രാത്രി 12 മണിയോടെ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പേലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം വര്‍ക്കല ചെറുന്നിയുര്‍ ജംഗ്ഷനില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ലൈംഗിക ചൂഷണത്തിന് ഇരയായെന്ന വിവരം അറിഞ്ഞത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി ഒന്നിലധികം തവണ തന്നെ ചൂഷണത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

അഞ്ചു മാസത്തോളം ചൂഷണം തുടര്‍ന്നു. വീട്ടില്‍ അതിക്രമിച്ചു കടന്നും വര്‍ക്കലയിലെ വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയും ചൂഷണത്തിനരയാക്കി എന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി സജാറിനെ അറസ്റ്റു ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *