വയനാടിന് സ്വപ്ന സാഫല്യം; മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്​തു

മാ​ന​ന്ത​വാ​ടി: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ വ​യ​നാ​ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ യാ​ഥാ​ര്‍​ഥ്യ​മാ​യി. വ​യ​നാ​ട് ജി​ല്ല ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​യി ഉ​യ​ര്‍​ത്തു​ന്ന​തി​‍െന്‍റ ഉ​ദ്ഘാ​ട​ന​വും ത​ല​പ്പു​ഴ ബോ​യ്സ് ടൗ​ണി​ല്‍ നി​ര്‍​മി​ക്കു​ന്ന കോം​പ്രി​ഹെ​ന്‍​സി​വ് ഹീ​മോ​ഗ്ലോ​ബി​നോ​പ​തി റി​സ​ര്‍​ച്ച്‌ ആ​ന്‍ഡ് കെ​യ​ര്‍ സെന്‍റ​റി​െന്‍റ ശി​ലാ​സ്ഥാ​പ​ന​വും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ര്‍വ​ഹി​ച്ചു.

കേ​ന്ദ്ര മെ​ഡി​ക്ക​ല്‍ ക​മീ​ഷ​‍െന്‍റ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഈ ​വ​ര്‍ഷം മു​ത​ല്‍ത​ന്നെ വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ നി​ല​വി​ല്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്. അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ട​ന്‍ ഒ​രു​ക്കും.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് 300 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വ​യ​നാ​ട് പാ​ക്കേ​ജി​െന്‍റ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് 600 കോ​ടി രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്. ആ​യ​തി​നാ​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ പ​ണം പ്ര​ശ്‌​ന​മ​ല്ലെ​ന്ന്‌ മ​ന്ത്രി പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ല്‍ 500 കി​ട​ക്ക​ക​ളു​ണ്ട്. 45 കോ​ടി രൂ​പ ചെ​ല​വി​ല്‍ മ​ള്‍ട്ടി​പ​ര്‍പ്പ​സ് ബ്ലോ​ക്ക് നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​ള്ള ക്ലി​നി​ക്ക​ല്‍ സൗ​ക​ര്യം അ​തോ​ടെ ത​യാ​റാ​കും. ന​ഴ്സി​ങ് കോ​ള​ജ് കെ​ട്ടി​ടം 90 ശ​ത​മാ​നം പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​യി. അ​ക്കാ​ദ​മി​ക്​ സൗ​ക​ര്യ​ങ്ങ​ള്‍ക്ക് ഇ​ത് താ​ല്‍​ക്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും. ഈ ​സൗ​ക​ര്യ​ങ്ങ​ള്‍ എ​ല്ലാം കാ​ണി​ച്ച്‌ കേ​ന്ദ്ര മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന് എ​ഴു​തി​യി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ല്‍ 100 കു​ട്ടി​ക​ളെ ഒ​രു​മി​ച്ചു പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഒ​രു​കോ​ടി ചെ​ല​വി​ല്‍ ന​വീ​ക​രി​ച്ച ഒ.​പി വി​ഭാ​ഗം, ന​വീ​ക​രി​ച്ച ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​ര്‍ പ്ലാ​ന്‍​റ്, ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച ഐ.​സി.​യു ആം​ബു​ല​ന്‍​സ്​ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍വ​ഹി​ച്ചു.

ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ന്‍ ര​ത്ന​വ​ല്ലി, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ എ​സ്. ബി​ന്ദു, മാ​ന​ന്ത​വാ​ടി ​േബ്ലാ​ക്ക്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ജ​സ്​​റ്റി​ന്‍ ബേ​ബി, ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ടി.​കെ. ര​മേ​ശ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക, ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​​ ഡോ. ​ദി​നേ​ശ്, ആ​രോ​ഗ്യ കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​യ ദി​ന​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച. ജി​ല്ല ആ​ശു​പ​ത്രി​യു​ടെ ബോ​ര്‍​ഡ് മാ​റ്റി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. മ​ന്ത്രി​യെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന വേ​ദി​യാ​യ ഗാ​ന്ധി​പാ​ര്‍​ക്കി​ലെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ന്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *