കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ 976 ഗ്രാം സ്വർണ്ണം എയർ customs ഇന്റലിജൻസ് വിഭാഗം പിടികൂടി. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്‌മാനിൽ നിന്നാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ സ്വർണം പിടിച്ചെടുത്തത്.
ദുബായിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും കാസറഗോഡ് സ്വദേശി ഷെരീഫിന്റെ പക്കൽ നിന്ന് customs പിടികൂടി.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി. എ. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണവും, കറൻസിയും പിടികൂടിയത്.
