കാലടി സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസര്‍ ആയി നിനിത കണിച്ചേരിയെ നിയമിച്ചതില്‍ കാലടി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. 60 ശതമാനം കട്ട് ഓഫ് മാര്‍ക്കിന്‍റ അടിസ്ഥാനത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 ലെ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയതും അഭിമുഖം നടത്തിയതും. നിയമനത്തിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും കാലടി വിസിയുടെ റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ സേവ് യൂണിവേഴ്സിറ്റി കാമ്ബയിന്‍ നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
