വയനാട്​ വഴി റെയില്‍വേ: പരിശോധന ആരംഭിച്ചു

ക​ല്‍​പ​റ്റ: നി​ല​മ്ബൂ​ര്‍ -ന​ഞ്ച​ന്‍​കോ​ട്‌, ത​ല​ശ്ശേ​രി -മൈ​സൂ​ര്‍ റെ​യി​ല്‍​വേ ലൈ​നു​ക​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട്‌ (ഡി.​പി.​ആ​ര്‍) ത​യാ​റാ​ക്കു​ന്ന​തി​ന്​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ലെ​യും ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സി​സ്‌​ട്ര​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ല്‍​പ​റ്റ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ര​ണ്ട്‌ മാ​സ​ത്തി​ന​കം ഡി.​പി.​ആ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്‌ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം.​എ​ല്‍. എ ​അ​റി​യി​ച്ചു. റെ​യി​ല്‍ ഡെ​വ​ല​പ്​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് സീ​നി​യ​ര്‍ ഡി .​ജി. എം ​കെ. കെ. ​സ​ലീം, സെ​ക്​​ഷ​ന്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ എ​സ്‌. പ്ര​ശാ​ന്ത്‌, ധ​നേ​ഷ്‌ അ​ര​വി​ന്ദ്‌, സി​സ്‌​ട്രാ അ​ലൈ​ന്‍​മെന്‍റ്​ എ​ന്‍​ജി​നീ​യ​ര്‍ ​െബ​ഹ്‌​റ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്‌ തി​ങ്ക​ളാ​ഴ്‌​ച ക​ല്‍​പ​റ്റ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്‌.

ഇ​രു ലൈ​നു​ക​ളും ക​ല്‍​പ​റ്റ​യി​ല്‍ ബ​ന്ധി​പ്പി​ച്ച്‌ മീ​ന​ങ്ങാ​ടി -ബ​ത്തേ​രി വ​ഴി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്‌ പോ​കു​ന്ന രീ​തി​യി​ലാ​ണ്‌ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്‌. മ​ണി​യ​ങ്കോ​ടി​നും കൈ​നാ​ട്ടി​ക്കും ഇ​ട​യി​ലാ​വും ജ​ങ്‌​ഷ​ന്‍ വ​രി​ക.

Leave a Reply

Your email address will not be published. Required fields are marked *