കാപ്പന് പാലാ മാത്രം: അധികസീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: എന്‍.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ്.മുല്ലപ്പള്ളി പറഞ്ഞതിനെ ശരിെവച്ച്‌ ഡല്‍ഹിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പന്‍ വിഭാഗം വന്നത് മധ്യതിരുവിതാംകൂറില്‍ ഗുണംചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു.

‘മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെന്നനിലയില്‍ മുന്നണിയുടെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നു.’

കാപ്പന് കോണ്‍ഗ്രസ് അംഗത്വംനല്‍കി പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. അല്ലെങ്കില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പാലായില്‍ മത്സരിക്കാം.വീണ്ടും എന്‍.സി.പി.കള്‍ ലയിക്കുന്ന സാഹചര്യമുണ്ടായാല്‍ നഷ്ടം യു.ഡി.എഫിനാകും. ഇത്തരം വിലയിരുത്തലാണ് കാപ്പന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വത്തെയെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *