വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

ആലുവ: വാഹനം മോഷ്ടിച്ച്‌ രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ(56 )യാണ് എടത്തല പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളയാഴ്ച എടത്തലയില്‍ നിന്ന് ടിപ്പറും, ഗുഡ്സ് ആപ്പയും മോഷ്ടിച്ച കേസ്സിലാണ് ഇയാള്‍ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങള്‍ പൊള്ളാച്ചിയില്‍ നിന്നും കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കുറിച്ച്‌ കുടി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറയിച്ചു.

കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച്‌ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി നമ്ബറും രൂപവും മാറ്റി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ.രവി മാണിക്യനെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എസ് പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്‌പി .ടി.എസ് സിനോജ് എടത്തല പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.സിനോദ് സി പി ഒ കെ.എസ് മുഹമ്മദ് റഫിക്ക് എന്നിവര്‍ ചേര്‍ന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്ത് നിന്ന് വാഹനങ്ങള്‍ കാണാതായത് സംബന്ധിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും എസ് പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *