അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
1,93,163 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്താനായത് .ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,40,365 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,041 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . നിലവില്‍ 13,725 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.84 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
