ന്യൂഡല്‍ഹി: പേല്വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഇന്റലിജന്‍സ് വിവരം അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
2019 ഫെബ്രുവരി 14ന് സിനിമാ ചിത്രീകരണത്തിലായിരുന്ന പ്രധാനമന്ത്രി നേരത്തേ ലഭിച്ച ഇന്റലിജന്‍സ് വിവരം അവഗണിച്ച് നമ്മുടെ സൈനികരെ പുല്‍വാമയില്‍ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. എന്തുകൊണ്ടാണ് പ്രവര്‍ത്തനക്ഷമമായ ഇന്റലിജന്‍സ് വിവരം അവഗണിച്ചത്?” -രാഹുല്‍ ചോദിച്ചു.
പുല്‍വാമ ആക്രമണത്തെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് പങ്കുവെച്ചുെകാണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.
