ആരോഗ്യത്തിന് മാത്രമല്ല സൗന്ദര‌്യ സംരക്ഷണത്തിനും വളരെ മികച്ചതാണ് ഓറഞ്ച്. ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാറുണ്ട്. മുഖത്തെ ചുളിവുകള്‍, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാന്‍ ഓറഞ്ചിന്റെ നീര് പുരട്ടുന്നത് ഏറെ ഗുണം ചെയ്യും.
എന്നാല്‍ ചര്‍മ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഓറഞ്ച് വളരെ മികച്ചതാണ്. പോഷകങ്ങളാല്‍ സമൃദ്ധമായ ഓറഞ്ച് മുടിയെ കരുത്തുറ്റതാക്കുന്നതിനൊപ്പം താരനെയും മുടികൊഴിച്ചിലിനെയും ഇല്ലാതാക്കുന്നു. വിറ്റാമിന്‍ സി, ‘ബയോഫ്ലവനോയ്ഡ്സ്’ എന്നിവയാല്‍ സമ്ബന്നമായ ഓറഞ്ച് ശിരോചര്‍മത്തിലെ രക്തചംക്രമണത്തെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഇത് മുടി വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മൂന്ന് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിലേക്ക് ഇടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന കണ്ടീഷണര്‍ ആണിത്.
