ടൂള്‍ കിറ്റ് കേസ്; ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച്‌ അമിത് ഷാ

ടൂ​ള്‍ കി​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദിഷ ര​വി​യു​ടെ അ​റ​സ്റ്റി​നെ ന്യാ​യീ​ക​രി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ലെന്ന് അമിത് ഷാ പറഞ്ഞു. 21കാരിയായ ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഭിപ്രായ പ്രകടനം. ഡ​ല്‍​ഹി പോ​ലീ​സി​നു മേ​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​മി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

അതേസമയം, ദിഷ രവിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിഷയെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി പൊലീസ് കൂടുതല്‍ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് വിവരം. ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിഷ നല്‍കിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. എഫ്‌.ഐ.ആര്‍ വിവരങ്ങള്‍ ചോര്‍ത്തിയ മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദിഷ രവി ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *