ആലപ്പുഴ: എല്‍.ഡി.എഫിന് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സി.പി.ഐ നടപടി നല്ലതാണ്. എന്നാല്‍, ജയ സാധ്യത നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചേര്‍ത്തലയില്‍ പി. തിലോത്തമനെ ഒഴിവാക്കിയാല്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നില്ല. ചെറുപ്പക്കാരെയോ പുറത്തു നിന്നുള്ളവരെയോ കൊണ്ടു വന്നാല്‍ ജനം അംഗീകരിച്ചെന്ന് വരില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കുട്ടനാട് ആരുടെയും കുടുംബ സ്വത്തല്ല. തോമസ് ചാണ്ടി മത്സരിച്ചുവെന്നത് ശരിയാണ്. എന്നാല്‍, അദ്ദേഹത്തിന്‍റെ സഹോദരന് എന്ത് യോഗ്യതയാണ് ഉള്ളത്. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം എസ്.എന്‍.ഡി.പി നിലപാട് വ്യക്തമാക്കും. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സാമൂഹിക നീതി പാലിച്ചോ എന്ന് നോക്കിയാകും നിലപാട് എടുക്കുകയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
