അമേരിക്കന്‍ കമ്ബനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ നിഷേധിച്ച് ഇഎംസിസി കമ്ബനി അധികൃതര്‍. സര്‍ക്കാര്‍ തങ്ങളുമായി യാതൊരു കരാറുമുണ്ടാക്കിയിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും കമ്ബനി ഡയറക്ടര്‍ ഷിബു വര്‍ഗ്ഗീസ് പറഞ്ഞു.
മത്സ്യബന്ധന ബോട്ടുകള്‍, വള്ളങ്ങള്‍, വില്‍പ്പന സ്റ്റാളുകള്‍ എന്നിവ കേരളത്തില്‍ നിര്‍മ്മിക്കാനാണ് ഇഎംസിസിയുടെ പദ്ധതി. ഇതിനായി അങ്കമാലി കേന്ദ്രീകരിച്ച് സബ്‌സിഡറി കമ്ബനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഷിബു വര്‍ഗ്ഗീസ് വിശദീകരിക്കുന്നു. 5000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത് വിദേശനിക്ഷേപം വഴിയാണെന്നും അതില്‍ അഴിമതിയില്ലെന്നും ഷിബു വര്‍ഗ്ഗീസ് ഉറപ്പിച്ച് പറയുന്നു. പദ്ധതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. 2000 കോടിയുടെ ബോട്ടുകള്‍ നിര്‍മ്മിക്കാനാണ് ധാരണാപത്രം. 400 ബോട്ടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ബോട്ടുകള്‍ നിര്‍മ്മിക്കാന്‍ കെഎസ്‌ഐഎന്‍സിയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ഷിബു വര്‍ഗ്ഗീസ് പറഞ്ഞു.
അമേരിക്കയിലെ ഒരു വന്‍കിട കുത്തക കമ്ബനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. അഴിമതി ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു.
