കുമളി: കുട്ടിയെ തല്ലിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്ത് വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. താമരക്കണ്ടം പുത്തന്‍വീട്ടില്‍ ഉമാമഹേശ്വരി എന്ന റസിയയാണ് (35) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം എട്ടുമാസമായി താമസിച്ചിരുന്ന വാഗമണ്‍ കോട്ടമല മണികണ്ഠ ഭവനില്‍ ഈശ്വനെ (38) കുമളി പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും ആദ്യബന്ധം ഉപേക്ഷിച്ചശേഷം വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു.
കെട്ടിട നിര്‍മാണത്തൊഴിലാളികളാണ് ഇരുവരും. ഉമാമഹേശ്വരിയുടെ മകനെ ഈശ്വരന് മര്‍ദിച്ചതിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി ലഭിച്ചിരുന്നു. ഇതിെന്റ പേരിലെ വാക്തര്ക്കത്തിനൊപ്പം ഉമാമഹേശ്വരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും കൊലപാതകത്തിന് കാരണമായി. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
