ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി; കൊലപ്പെടുത്താനുള്ള കാരണം കേട്ട് പോലീസ് ഞെട്ടി

ചെ​ന്നൈ: മ​ധു​ര ഉ​സി​ലാം​പ​ട്ട​യി​ല്‍ ഒ​രാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​പ്പ​നാ​യ്ക്ക​നൂ​ര്‍ പാ​റ​പ്പ​ട്ടി​യി​ല്‍ ചി​ന്ന​സ്വാ​മി-​ശി​വ​പ്രി​യ​ങ്ക ദ​മ്ബ​തി​ക​ളാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് ഇ​വ​ര്‍​ക്ക് മൂ​ന്നാ​മ​ത്തെ പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​യെ ഉ​സി​ലം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കു​ഞ്ഞ് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത് ന​ഖ​ക്ഷ​ത​ങ്ങ​ള്‍ ക​ണ്ട് സം​ശ​യി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പി​ന്നീ​ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മ​ധു​ര ഗ​വ. രാ​ജാ​ജി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് കു​ട്ടി​യെ മ​ന​പ്പൂ​ര്‍​വം ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ മൂ​ന്നാ​മ​തും പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ചു. ഇ​വ​ര്‍​ക്ക് എ​ട്ടും മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *