മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഒന്നാം പ്രതിക്കു ലഹരി ഉപയോഗിച്ചതിനു 3 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും പൊലീസ് വാഹനം കേടുവരുത്തിയതിന് 1 വര്‍ഷം തടവും ലഹരി ഉപയോഗിച്ചു വാഹനമോടിച്ചതിന് 6 മാസം തടവും 30,000 ദിര്‍ഹം പിഴയുമുണ്ട്.

ശിഷ്ട കാലത്തേക്കു ലൈസന്‍സ് മരവിപ്പിച്ചു. പുതുക്കുന്നതും പുതിയ ലൈസന്‍സ് എടുക്കുന്നതും തടഞ്ഞു. നമ്ബര്‍ പ്ലേറ്റ് മറച്ച്‌ വാഹനമോടിച്ചതിന് 6 മാസം തടവും 30,000 ദിര്‍ഹം വേറെയും ശിക്ഷയുണ്ട്. രണ്ടാമന് 3 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും മൂന്നാമന് 2 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് മറ്റു ശിക്ഷകള്‍.

Leave a Reply

Your email address will not be published. Required fields are marked *