ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് സര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
എണ്ണ-പാചക വാതക വില വര്‍ധന മൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും ഇത്തവണയെങ്കിലും ഒഴികഴിവ് പറയാതെ പരിഹാരം കണ്ടെത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
“ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോള്‍ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസല്‍ വില കുതിച്ചുയരുന്നത് ദശലക്ഷക്കണക്കിന് കര്‍ഷകരുടെ കൂടുതല്‍ ദുരിതത്തിലാക്കി. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ സാധാരണ വില ആയിരിക്കെയാണ് ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്” -കത്തില്‍ ചൂണ്ടിക്കാട്ടി.
പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി 12 ദിവസമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞപ്പോള്‍ േകന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പെട്രോള്‍, ഡീസല്‍ തീരുവ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. വില റോക്കറ്റ് കണക്കെ കുതിച്ചുയരുേമ്ബാഴും ഈ വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കാന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ല.
