തിരുവനന്തപുരം: ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. കോര്പ്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശമ്ബള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഐഎന്‍ടിയുസി നേതൃത്വം നല്കുന്ന ടിഡിഎഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ട്രേഡ് യൂണിയന് പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
