ഖത്തറില്‍ ഇന്നുച്ചയോടെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. ഉച്ചയോടെ കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചതായി കാലാവസ്ഥ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പകല്‍ സന്തുലിത കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്ന് പകല്‍ പ്രതീക്ഷിക്കുന്ന പരമാവധി താപനില 25 ഡിഗ്രി സെല്‍ഷ്യസ്.
