നഴ്സുമാര്‍ക്ക് വിദേശതൊഴില്‍ സാധ്യതയൊരുക്കി അസാപ്

ആലപ്പുഴ: നഴ്സുമാര്‍ക്ക് വിദേശ തൊഴില്‍ സാധ്യതയൊരുക്കി സംസ്ഥാന സര്‍ക്കാരിന്റെ അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള). നഴ്സസ് ക്രാഷ് ഫിനിഷിംഗ് കോഴ്സെന്ന തൊഴിലധിഷ്ഠിതമായ പരിശീലന പരിപാടിക്കാണ് അസാപ്പ് തുടക്കം കുറിക്കുന്നത്.

ഐ.ഇ.എല്‍.ടി.എസ് ഇംഗ്ലീഷ് ഭാഷ പരിശീലനം, ക്ലിനിക്കല്‍ പരിശീലനം തുടങ്ങിയ ചുരുക്കകാല ദൈര്‍ഘ്യമുള്ള പരിശീലനം പൂര്‍ത്തിയാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യൂ.കെയില്‍ ജോബ് പ്ലേസ്മെന്റ് ഉണ്ടായിരിക്കും. കുറഞ്ഞ ഫീസിലൊതുങ്ങുന്ന ഈ പരിശീലനത്തിന് എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് നൂറ് ശതമാനവും നോണ്‍ ക്രീമിലയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് അമ്ബത് ശതമാനവും ഫീ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

ബ്രിട്ടീഷ് കൗണ്‍സില്‍, ഒഡെപെക്, ആസ്റ്റര്‍ മെഡ് സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുമായി അസാപ് നടത്തുന്ന നിശ്ചിത സീറ്റുകളുള്ള ഈ പരിശീലനത്തില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 25നകം രജിസ്റ്റര്‍ ചെയ്യണം. വിശദവിവരത്തിനായി ഫോണ്‍: 9495999622, 9495999796, 9495999613.

Leave a Reply

Your email address will not be published. Required fields are marked *