സാമൂഹികപ്രവര്‍ത്തക സഫീറ മുനീര്‍ അന്തരിച്ചു

ഷാര്‍ജ: സാമൂഹിക-സാംസ്കാരിക മേഖലകളിലും സ്ത്രീകളുടെ കോവിഡ് വാര്‍ഡുകളിലും നിറഞ്ഞുനിന്ന ജീവകാരുണ്യ പ്രവര്‍ത്തക കോഴിക്കോട് അഴിയൂര്‍ സഫീറാസില്‍ സഫീറ മുനീര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി പുന്നോല്‍ ആന​ന്‍റവിട മുനീറി​െന്‍റ ഭാര്യയാണ്. മക്കളില്ല. ഖബറടക്കം ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ.എം.സി.സി, വടകര എന്‍.ആര്‍.ഐ ഫോറം തുടങ്ങിയ സംഘടനകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്​: അബു. മാതാവ്​: ബീവി.

Leave a Reply

Your email address will not be published. Required fields are marked *