സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും, നെടുവത്തൂരിലെ മുന്‍ എം എല്‍ എ യുമായ സഖാവ് ബി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. ബി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് കൊട്ടാരക്കരയില്‍ നടത്താനിരുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ ഒഴിവാക്കി.
മറ്റ് മേഖലകളിലുള്ള ജാഥ പര്യടനങ്ങള്‍ക്ക് മാറ്റമില്ല. എം വി ഗോവിന്ദന്‍ മാസ്റ്ററാണ് വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്.
