സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 480 രൂപ വര്‍ധിച്ച്‌ 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയില്‍ തുടര്‍ന്ന വില ചൊവാഴ്ചയാണ് വര്‍ധിച്ചത് .

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില നേരിയതോതില്‍ ഉയര്‍ന്ന് 1,809.57 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് പൂര്‍വസ്ഥിതിയിലായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അതെ സമയം കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്‌പോട് ഗോള്‍ഡ് വില 1.5ശതമാനം വര്‍ധിച്ചിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വില കുറഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *