ഉന്നതന്‍മാരെ ലൈംഗിക കെണിയില്‍ കുടുക്കി വിലപേശുന്ന വിരുതന്മാര്‍ പിടിയില്‍

മുംബൈ: ഉന്നത ഉദ്യോഗസ്​ഥരെയും രാഷ്​ട്രീയക്കാരെയും ലൈംഗിക കെണിയില്‍ കുടുക്കി വിലപേശുന്ന സംഘം പിടിയില്‍. രാജസ്​ഥാന്‍, ഹരിയാന, മധ്യപ്രദേശ്​ എന്നിവിടങ്ങങ്ങളില്‍ നിന്നുള്ള ഓരോരുത്തരെ വീതം മുംബൈ ക്രൈം ബ്രാഞ്ചാണ്​ അറസ്റ്റ്​​ ചെയ്​തത്​.ഫേസ്​ബുക്കില്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയാണ്​ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന്​ ​ക്രൈംബ്രാഞ്ച്​ വെളിപ്പെടുത്തി .

ഇത്തരം 171 വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സംഘം സൃഷ്ടിച്ചിരുന്നു .രാഷ്​ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്​ഥരുമായും വ്യാജ അക്കൗണ്ടുകളിലൂടെ സൗഹൃദം സ്​ഥാപിക്കലാണ്​ ആദ്യഘട്ടം. സ്​ത്രീയാണെന്ന വ്യാജേനയാണ്​ ഇങ്ങനെ സൗഹൃദം സ്​ഥാപിക്കുന്നത്​. തുടര്‍ന്ന് ശേഷം വിഡിയോ കാള്‍ ചെയ്​ത്​ അശ്ലീല സംഭാഷണങ്ങള്‍ നടത്തും. നേരത്തെ തയാറാക്കി വെച്ച അശ്ലീല വിഡിയോയാണ്​ സംഘം വിഡിയോ കാളുകള്‍ക്ക്​ ഉപയോഗിച്ചിരുന്നത്​. അശ്ലീല വിഡിയോ കാണുന്ന പ്രമുഖന്‍റെ ഭാവങ്ങളടക്കം സംഘം റെക്കോഡ്​ ചെയ്​ത ശേഷമാണ്​ പിന്നീട്​ വിലപേശല്‍ നടത്തുന്നത്​.

തുടക്കത്തില്‍ 2000 മുതല്‍ 5000 രൂപ വരെയാണ്​ സംഘം ആവശ്യപ്പെട്ടിരുന്നത്​. മാനക്കേട്​ ഭയന്ന്​ എല്ലാവരും ഈ തുക നല്‍കി ഭീഷണി അവസാനിപ്പിക്കുകയായിരുന്നുവെന്ന്​ ക്രൈബ്രാഞ്ച്​ പറയുന്നു. തുക ഉയര്‍ത്തി ഭീഷണി തുടങ്ങിയപ്പോഴാണ് സംഘത്തെ കുറിച്ച്‌​ പരാതി ലഭിക്കുന്നതും പോലീസ് അന്വേഷണം നടത്തുന്നതും.നിരവധി പ്രമുഖര്‍ ഇതിനകം സംഘത്തിന്‍റെ തട്ടിപ്പിനിരയായിട്ടുണ്ട്​. ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *