സംസ്ഥാനത്ത് സ്വര്‍ണവില 35,000 രൂപയായി

കൊച്ചി:  സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,375 രൂപയും പവന് 80 രൂപ കുറഞ്ഞു 35,000 രൂപയുമാണ് ബുധനാഴ്ചത്തെ വില. വെള്ളി ഗ്രാമിന് 74 രൂപ. ചൊവ്വാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഗ്രാമിന് 60 രൂപ കൂടി 4,385 രൂപയും പവന് 480 രൂപ കൂടി 35,080 രൂപയിലും ആണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യാന്തര വിപണിയിലെ പ്രവണതയെ തുടര്‍ന്ന് ബുധനാഴ്ച സ്വര്‍ണ, വെള്ളി ഫ്യൂച്ചേഴ്‌സ് വില ഉയര്‍ന്നു തന്നെ നിന്നു. ചൊവ്വാഴ്ച രാജ്യാന്തര സ്വര്‍ണ നിരക്ക് ഔണ്‍സിന് 1800 ഡോളറിന് മുകളില്‍ ആയിരുന്നു. വില 0.19 ശതമാനം ഉയര്‍ന്ന് 1,814 ഡോളറായി. അതേസമയം, കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന്റെ പ്രകടനം മോശമായി, വില 2.24 ശതമാനം കുറഞ്ഞു. 41.50 യുഎസ് ഡോളറാണ് ഇക്കാലയളവില്‍ സ്വര്‍ണം ഇടിഞ്ഞത്. ഓഹരി വിപണി നേരിട്ട തിരുത്തലാണ് കഴിഞ്ഞദിവസം സ്വര്‍ണത്തിന് അനുകൂല ഘടകമായത്.ഓഗസ്റ്റിലെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും സ്വര്‍ണം 16 ശതമാനത്തിന് മുകളില്‍ തിരുത്തപെട്ട് കഴിഞ്ഞെങ്കിലും, അടുത്ത കുതിപ്പിന് ഇനിയും സമയമെടുക്കുമെന്ന് വിപണി കരുതുന്നു. ഇനിയുമുണ്ടാകാനിടയുള്ള തിരുത്തലുകള്‍ കൂടി പരിഗണിച്ച്‌ സ്വര്‍ണ നിക്ഷേപം ആസൂത്രണം ചെയ്യുക. ബിറ്റ് കോയിനിന്റെ ചൊവ്വാഴ്ചത്തെ വന്‍ വീഴ്ച സ്വര്‍ണത്തിന് അനുകൂലമാണ്.

Leave a Reply

Your email address will not be published. Required fields are marked *