ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ റിമാന്‍ഡില്‍

ഇടുക്കി: ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ റിമാന്‍ഡില്‍. ഇടുക്കിയിലെ ഏലപ്പാറയിലാണ് സംഭവം. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന മകള്‍ കൊവിഡ് സമയത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു അച്ഛന്റെ പീഡനം.

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി വണ്ടിപെരിയാറിലെ സ്പെഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്.

ഏലപ്പാറയിലെ വീട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് അച്ഛന്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചതാണ്. അച്ഛനല്ലാതെ വീട്ടില്‍ വേറെയാരും ഇല്ല. ഹോസ്റ്റലില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടീചെര്‍മാര്‍ വിശദമായി ചോദിച്ചപ്പോഴാണ് അച്ഛന്‍ പീഡിപ്പിച്ച കാര്യം പുറത്തറിയുന്നത്. ഉടനെ ടീചെര്‍മാര്‍ പൊലീസിന് വിവരമറിയിക്കുകയും പീരുമേട് പൊലീസ് അച്ഛനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കുട്ടിക്ക് കൗണ്‍സിലിങ് അടക്കം നല്‍കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *