കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇതോടെ പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യച്ചേഴ്‌സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളര്‍ നിലവാരത്തിലുമെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.12ശതമാനം ഉയര്‍ന്ന് 46,297 രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതില്‍ ഉയര്‍ന്നത്.
The post സ്വര്‍ണവില കുറഞ്ഞു: പവന് 34,600 രൂപയായി
