മലപ്പുറം : ലീഗിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനുള്ള ശോഭാ സുരേന്ദ്രന്റെ നീക്കം വിലപോകില്ലെന്ന് കെ മുരളീധരന്‍ എം പി. ക്ഷണിക്കാന്‍ മാത്രം അവര്‍ക്ക് പാര്‍ട്ടിയില്‍ പോലും അംഗീകാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ അംഗീകാരം ഇല്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയേണ്ടതില്ല. ലീഗിനെ ക്ഷണിച്ചത് ലീഗിനെ സംശയത്തിന്റെ നിഴലിലാക്കാന്‍ വേണ്ടിയാണ്. 50 വര്‍ഷമായി യു ഡി എഫിന് ഒപ്പമാണ് ലീഗ് നിലനില്‍ക്കുന്നത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. എ വിജയരാഘവന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഹാസ്യ സാമ്രാട്ടാണ്. വിജയരാഘവനെ കഴിയുമെങ്കില്‍ 140 മണ്ഡലങ്ങളിലും പ്രചാരണത്തിനിറക്കണം. എങ്കില്‍ പയ്യന്നൂര്‍ അടക്കം എല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. തവനൂരില്‍ മാധ്യമ പ്രവര്‍ക്കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയുമെന്ന് പറയുന്നതുപോലെയാണ് കേരളത്തിന്റെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
